മലയാളി ജീവനക്കാരന് തുച്ഛ ശമ്പളം, കൂടുതല്‍ പണി; മലയാളിയുടെ റസ്റ്റോറന്റിന് ഒരു കോടി പിഴയിട്ട് ഓസ്‌ട്രേലിയന്‍ കോടതി
കുറഞ്ഞ ശമ്പളത്തിന് കൂടുതല്‍ നേരം ജീവനക്കാരെ പണിയെടുപ്പിച്ച മലയാളികളുടെ റെസ്റ്റോറന്റിന് ഓസ്‌ട്രേലിയയില്‍ ഒരു കോടി രൂപയോളം പിഴയിട്ടു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ഇലവാരയിലുള്ള ആദിത്യ കേരള റെസ്റ്റോറന്റ് ഉടമയ്ക്ക് രണ്ട് ലക്ഷം ഡോളര്‍ പിഴയാണ് വിധിച്ചത്. ഏകദേശം ഒരു കോടി രൂപയോളം പിഴയൊടുക്കാന്‍ ആദിത്യ കേരള റെസ്‌റ്റോറന്റ് ഉടമ വൈശാഖ് മോഹനന്‍ ഉഷയോട് ഓസ്‌ട്രേലിയയിലെ ഫെഡറല്‍ കോടതി ഉത്തരവിടുകയായിരുന്നു.
കുറഞ്ഞ ശമ്പളത്തിന് ഒരു മലയാളി ജീവനക്കാരനേയും ഒരു പാകിസ്താന്‍ പൗരനേയുമാണ് റസ്റ്റോറന്റില്‍ പണിയെടുപ്പിച്ചിരുന്നത്. തൊഴില്‍ വിസയിലെത്തിയ മലയാളിയായ മിഥുന്‍ ഭാസി, പാകിസ്ഥാന്‍ പൗരനായ സയീദ് ഹൈദര്‍ എന്നിവരെ രണ്ടു വര്‍ഷത്തോളം ചൂഷണം ചെയ്തു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. അധികനേരം പണിയെടുപ്പിച്ച ഇവര്‍ക്ക് മിനിമം വേതനം നല്‍കുകകയും ചെയ്തില്ല.

തൊഴില്‍ വിസയിലെത്തിയ രണ്ടു ജീവനക്കാരും 2016 മുതല്‍ 2018 റെസ്റ്റോറന്റുകളില്‍ ചൂഷണം നേരിട്ടു എന്ന പരാതിയുമായാണ് രംഗത്തെത്തിയത്. ദിവസം 12 മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യണമായിരുന്നുവെന്നും, എന്നാല്‍ ആകെ 38 മണിക്കൂറിന്റെ ശമ്പളം മാത്രമാണ് നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു. വിസ സ്പോണ്‍സര്‍ഷിപ്പിന്റെ പേരിലും, നികുതി അടയ്ക്കണം എന്ന പേരിലുമെല്ലാം റെസ്റ്റോറന്റ് ഉടമകള്‍ പണം തിരികെ വാങ്ങിയതായും ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇരുവരുടെയും പരാതിയെത്തുടര്‍ന്ന റെസ്റ്റോറന്റിന്റെ സ്വത്തുക്കള്‍ നേരത്തേ ഫെഡറല്‍ കോടതി മരവിപ്പിച്ചിരുന്നു.