എ ഐ കാമറ: പിഴ ചുമത്താനുള്ള തിരുമാനം പിന്നെയും നീട്ടി, കെല്‍ട്രോണുമായുള്ള ധാരണപത്രം ഇപ്പോള്‍ വേണ്ടെന്ന് ഗതാഗത വകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം, പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയേക്കും
1 min read

വിവാദ എ ഐ കാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴ ഈടാക്കേണ്ടന്ന് തിരുമാനം. ഇതിന്റെ ഭാഗമായുളള ധാരണാപത്രം ഇപ്പോള്‍ ഒപ്പുവയ്‌കേണ്ടെന്ന് കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തിരുമാനിച്ചു. ഐ ഐ കാമറ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറാന്‍ ആലോചിക്കുന്നുവെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് പിഴ ഈടാക്കേണ്ടെന്ന നിര്‍ണ്ണായക തിരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമമായി തിരുമാനമെടുത്ത ശേഷം മതി പിഴ ഈടാക്കുന്ന കാര്യത്തില്‍ മോട്ടര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാര്‍ എന്നാണ് നിലവിലെ തിരുമാനം. റോഡുകളിലെ ചെക്കിംഗ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് തിരുമാനിച്ചിട്ടുണ്ട്.
726 എഐ ക്യാമറകളാണ് സംസ്ഥാനമാകെ സ്ഥാപിച്ചത്. ഈ കാമറകളിലൂടെ ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ പരിവാഹന്‍ സോഫ്റ്റുവയര്‍ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാല്‍ ആദ്യം ഒരു മാസത്തേക്ക് പിഴ വേണ്ടാ ബോധവല്‍ക്കരണം നടത്തിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് തിരുമാനിച്ചതോടെ കെല്‍ട്രോണ്‍ വെട്ടിലായി. പിഴചുമത്താതെ നോ്ട്ടീസ് പ്രിന്റെടുത്ത് രജിസ്‌ട്രേഡ് തപാലില്‍ അയക്കാനുള്ള ചിലവ് വഹിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലന്നും അത് മോട്ടോര്‍ വാഹന വകുപ്പ് വഹിക്കണമെന്നും കെല്‍ട്രോണ്‍ പറഞ്ഞു. എന്നാല്‍ കരാര്‍ പ്രകാരം ഇത് കെല്‍ട്രോണിന്റെ ജോലിയാണെന്നു മോട്ടോര്‍ വാഹന വകുപ്പും പറഞ്ഞു. ഇതോടെയാണ് ധാരണാ പത്രം ഒപ്പിടണ്ട എന്ന് തിരുമാനിച്ചത്.
അപ്പോഴേക്കും പ്രതിപക്ഷ നേതാക്കള്‍ ഈ കാമറ ഇടപാടില്‍ നടന്ന അഴിമതിയും അതില്‍ മുഖ്യമന്ത്രിയുടെ കുടുബാംഗങ്ങള്‍ക്കുള്ള പങ്കുമെല്ലാം പൊതു സമൂഹത്തിന് മുന്നില്‍ ചര്‍ച്ചാ വിഷയമാക്കി. അതോടെയാണ് നിലവില്‍ കാമറയുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യവും വേണ്ടെന്ന് സര്‍ക്കാര്‍ തിരുമാനിച്ചത്. മെയ് 20 മുതല്‍ പിഴ ഈടാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. എ്ന്നാല്‍ പുതിയ സാഹചര്യത്തില്‍ എപ്പോള്‍ പിഴ ഈടാക്കിതുടങ്ങാമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോ അതിന്റെ മന്ത്രിക്കോ കഴിയുന്നില്ല.