പാലത്തിങ്ങൽ പാലം ഉദ്ഘാടനം; കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഡ്രൈനേജ് നിർമ്മിക്കണ മെന്ന് ആവശ്യം: സ്വാഗത സംഘം രൂപീകരിച്ചു.
തിരൂരങ്ങാടി: തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് നിർമ്മിച്ച പാലത്തിങ്ങൽ പാലത്തിന്റെ
ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗതസംഘം കമ്മറ്റി രൂപവത്ക്കരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗതസംഘം കമ്മറ്റി രൂപവത്ക്കരിച്ചു.
പാലത്തിങ്ങൽ എ.എം.യു.പി. സ്കൂളിൽ ചേർന്ന യോഗം പി.കെ. അബ്ദുറബ്ബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഓൺലൈനിൽ നാടിന് സമർപ്പിക്കും. പി.കെ.അബ്ദുറബ്ബ് എം.എൽ.എ. അധ്യക്ഷതയും ശിലാഫലകം അനാഛാദനവും നിർവ്വഹിക്കും.
അതേസമയം ഉദ്ഘാടനത്തിനായി നിശ്ചയിച്ച (ഫെബ്രു: 5) തിയ്യതിയിൽ മാറ്റം വന്നേക്കുമെന്നാണറിയുന്നത്.

സ്വാഗതസംഘം ഭാരവാഹികകളായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.കെ. അബ്ദുറബ്ബ് എം.എൽ.എ, കെ.പി. മുഹമ്മദ് കുട്ടി ( രക്ഷാധികാരികൾ) പരപ്പനങ്ങാടി നഗരസഭ അധ്യക്ഷൻ എ. ഉസ്മാൻ (ചെയർ), പി.ഡബ്ലിയു.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബ്രിഡ്ജസ് പാലക്കാട് ഹരീഷ് (കൺവീനർ) എന്നിവരടങ്ങുന്ന 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്ക്കരിച്ചു.
അതേസമയം ഉദ്ഘാടനത്തിന് മുന്നോടിയായി പാലത്തിന്റെ അപ്രോച്ച് റോഡിന് ഇരുവശവും കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ഡ്രൈനേജ് നിർമ്മിക്കണമെന്നും ആവശ്യമുയർന്നു.
പ്രവൃത്തി മുഴുവനാക്കാതെ പാലം തുറക്കരുതെന്നാണ് നാട്ടുകാർ പറയുന്നത്. ഡ്രൈനേജ് നിർമ്മാണം പൂർത്തിയാക്കാത്തപക്ഷം പാലത്തിൽ നിന്നും അപ്രോച്ച് റോഡിലേക്ക് വലിയ ഇറക്കമായതിനാൽ മഴ പെയ്താൽ ഒഴുകിയെത്തുന്ന വെള്ളം അങ്ങാടിയിൽ തളംകെട്ടികിടക്കിനിടവരും.
പരപ്പനങ്ങാടി ഭാഗത്ത് പാലം അവസാനിക്കുന്നിടത്ത് കൊട്ടന്തല റോഡ് ജംഗ്ഷൻ ആയതിനാൽ അപകട സാധ്യത ഏറെയാണ്. ഇതിന് സുരക്ഷാ സംവിധാനങ്ങളും സൂചനാ ബോർഡുകളും ഒരുക്കണമെന്നും നാട്ടുകാർ പറഞ്ഞു. യോഗത്തിൽ പരപ്പനങ്ങാടി നഗരസഭ അധ്യക്ഷൻ എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
പരപ്പനങ്ങാടി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ശഹർ ബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സി. നിസാർ അഹമ്മദ്, പി. വി. മുസ്തഫ, കൗൺസിലർമാരായ ടി. കാർത്തികേയൻ, മുസ്തഫ പാലാത്ത്, എ.വി. ഹസ്സൻ കോയ അസിസ്റ്റൻറ് എഞ്ചിനീയർ (ബ്രിഡ്ജസ്) മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്ത് സ്വാഗതവും, അസിസ്റ്റൻറ് എൻജിനീയർ (റോഡ്സ്) സിദ്ദീഖ് നന്ദിയും പറഞ്ഞു.
