താനൂർ അഞ്ചുടി ഇസ്ഹാഖ് വധക്കേസിലെ പ്രതിയായ യുവാവ് പരപ്പനങ്ങാടിയിൽ മറ്റൊരു യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിൽ


പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാംപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ അഞ്ചുടി ചേക്കാമാടത്തിൽ ഷഹബാസി(23) നെയാണ് തിരൂർ പടിഞ്ഞാറേക്കര ഭാഗത്തുനിന്നും പിടികൂടിയത്.
കഴിഞ്ഞ ജനുവരി 13 ന് രാത്രി പരപ്പനങ്ങാടി നഹാസ് ആശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വന്ന പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശിയായ അബ്ദുൽ മുനവ്വറിനെ ബിയർ ബോട്ടിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്.
മുനവ്വിറിനെ റാസിക്കിന്റെ കൂട്ടുകാർ ഉപദ്രവിക്കുകയും ഇത് തടഞ്ഞ മുനവറിനെ പിന്നീട് മറ്റൊരു വണ്ടിയിൽ വന്ന റാസിക്ക് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരി ക്കൽപ്പിക്കുകയായിരുന്നു.
താനൂർ അഞ്ചുടി ഇസഹാഖ് വധക്കേസിലെരണ്ടാം പ്രതിയാണ് ഷഹബാസ്. കേസിലെ ഒന്നാം പ്രതിയായ താനൂർ പുതിയകടപ്പുറം മൂത്താട്ട് റാസിഖി (31)നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ പരമേശ്വരൻ, സി.പി. മുജീബ് റഹ്മാൻ, അബ്ദുൾറഹീം, ഷൈജേഷ്, താനൂർ ഡാൻസാഫ് സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.