NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി ജി.എം.എൽ.പി. സ്കൂളിലെ മോട്ടോർ വാട്ടർപമ്പ് മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പരപ്പനങ്ങാടി: ജി.എം.എൽ.പി. സ്കൂളിലെ കിണറിന് സമീപമുള്ള ഇലക്ട്രിക് മോട്ടോർ വാട്ടർപമ്പ് മോഷ്ടിക്കാൻ ശ്രമിച്ചയാൾ  അറസ്റ്റിൽ.
താനൂർ പനങ്ങാട്ടൂർ സ്വദേശി അറക്കൽ അബ്ദുൽ റസാക്ക് (46) എന്നയാളെയാണ് പരപ്പനങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ ബാബുരാജ്, അബ്ദുൽ റഹീം, വിബീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച അർദ്ധരാത്രി 2:50 നാണ് സംഭവം. മോട്ടോറിൻ്റെ പൈപ്പ് അറുത്തുമാറ്റുന്നതിനിടെ ശബ്ദം കേട്ട് സമീപത്തെ ഹോട്ടൽ തൊഴിലാളികൾ ഹോട്ടൽ ഉടമയെ വിളിച്ചുവരുത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിന് കൈമാറി.
താനൂർ സ്വദേശിയായ ഇയാൾ ഭാര്യയുമായി പിണങ്ങി പല സ്ഥലങ്ങളിൽ അലഞ്ഞുനടക്കുന്ന ഒരു സ്വഭാവക്കാരനാണെന്നും ഇയാൾക്ക് വേങ്ങര, താമരശ്ശേരി പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *