NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പോലീസിന്റെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു

തിരുവനന്തപുരം: പോലീസിലെ സാമൂഹിക മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ചൊവ്വാഴ്ച രാവിലെ മുതൽ ചാനലിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. പോലീസിന്റെ ഔദ്യോഗിക വീഡിയോ ഉൾപ്പെടെയുള്ളവ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ചാനലാണ് ഹാക്കുചെയ്തത്. മണിക്കൂറുകൾക്കുശേഷം സൈബർഡോമാണ് ചാനൽ തിരിച്ചുപിടിച്ചത്. ഗൂഗിളിന്റെ സഹായവും തേടിയിരുന്നു.

ഡാവിഞ്ചി റിസോൾവ് 18 എന്ന എഡിറ്റിങ് സോഫ്റ്റ്‌‌വേറിന്റെ അനധികൃത പതിപ്പ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്ന് വിശദീകരിക്കുന്ന വീഡിയോയാണ് ഹാക്കർമാർ പോലീസിന്റെ യുട്യൂബ് ചാനലിലൂടെ പങ്കുെവച്ചത്.

 

ഇക്കാര്യം കമന്റ് ബോക്സിലും വിശദീകരിച്ചിരുന്നു. സോഫ്റ്റ്‌വേറിന്റെ അനധികൃത പതിപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും പാസ്‍വേഡും കമന്റായി നൽകി.

2.71 ലക്ഷം വരിക്കാരാണ് പോലീസിന്റെ യുട്യൂബ് ചാനലിനുള്ളത്. ഹാക്കിങ്ങിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *