NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ എട്ടുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു.

പരപ്പനങ്ങാടി: എട്ടുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു. ഉള്ളണം നോർത്തിലെ അമ്മാറമ്പത്ത് ചാനത്ത് മുഹമ്മദ് റാഫിയുടെ മകൻ മുഹമ്മദ് അമീൻ (8) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള കുളത്തിൽ കളിക്കുന്നതിനിടെ വീണ കുട്ടിയെ ഉടൻ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മൃതദേഹം  തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉള്ളണം എ.എം.യു.പി.സ്കൂൾ വിദ്യാർത്ഥിയാണ്. മാതാവ് : സുഹറ
സഹോദരങ്ങൾ: ഷഹിന ഷെറിൻ, റിഫ.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഉള്ളണം നോർത്ത് നെച്ചിക്കാട് പള്ളിയിൽ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *