വൺമില്ല്യൺ ഗോൾ: പരപ്പനാട് സോക്കർ സ്കൂൾ സംഘടിപ്പിച്ച ഫുട്ബോൾ പരിശീലനം അവസാനിച്ചു.

പരപ്പനാട് സോക്കർ സ്കൂൾ സംഘടിപ്പിച്ച 10 ദിവസത്തെ വൺ മില്ല്യൺ ഗോൾ ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുത്തവർക്ക് സ്ഥിരംസമിതി അധ്യക്ഷൻ സി. നിസാർ അഹമ്മദ് ഫുട്ബോബോൾ നൽകുന്നു.

പരപ്പനങ്ങാടി: ഖത്തർ ലോകകപ്പ് ഫുട്ബോൾ ആരവത്തിൻ്റെ ഭാഗമായി പരപ്പനാട് സോക്കർ സ്കൂൾ സംഘടിപ്പിച്ച 10 ദിവസത്തെ വൺ മില്ല്യൺ ഗോൾ ഫുട്ബോൾ പരിശീലനം ഷൂട്ട്ഔട്ട് മത്സരത്തോടെ അവസാനിച്ചു. പദ്ധതി പ്രകാരം10 മുതൽ 13 വയസ്സ് പ്രായമുള്ള 200ൽപരം കുട്ടികൾക്ക് പരിശീലനം നൽകി.
സമാപന ചടങ്ങിൽ ചെയർമാൻ എ. ഉസ്മാൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. നഗരസഭ വിദ്യാഭ്യാസ, കായിക സ്ഥിരംസമിതി അധ്യക്ഷൻ നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജയദേവൻ, സ്പോർട്സ് കൗൺസിൽ അംഗങ്ങളായ ടി. അരവിന്ദൻ, വി.ഉണ്ണികൃഷ്ണൻ, അജ്ജന എന്നിവർ സംസാരിച്ചു