കുരുന്നു ക്ലബ്ബുകൾക്ക് ഫുട്ബോൾ വിതരണം ചെയ്ത് നഗരസഭാ കൗൺസിലർ.

പരപ്പനങ്ങാടി നഗരസഭാ കൗൺസിലർ ഡിവിഷനിലെ മുഴുവൻ കുരുന്ന് ക്ലബ്ബുകൾക്കും നൽകുന്ന ഫുട്ബോൾ വിതരണോദ്ഘാടനം കെ.പി.എ. മജീദ് എം.എൽ.എ. നിർവ്വഹിക്കുന്നു.

പരപ്പനങ്ങാടി: ലോകകപ്പ് ആവേശങ്ങൾക്കിടെ ഡിവിഷനിലെ മുഴുവൻ കുരുന്ന് ക്ലബ്ബുകൾക്കും ഫുട്ബോൾ വിതരണം ചെയ്ത് നഗരസഭാ കൗൺസിലർ. പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 21 ലെ കൗൺസിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ സി. നിസാർ അഹമ്മദാണ് കുരുന്നു ക്ലബ്ബുകൾക്ക് ഫുട്ബോൾ വിതരണം നടത്തിയത്.
കെ.പി.എ. മജീദ് എം.എൽ.എ.വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി.വി. ഹാഫിസ് മുഹമ്മദ്, കെ.വി.പി കുഞ്ഞിപോക്കർ കുട്ടി, കെ. നൂർ മുഹമ്മദ്, പി.വി. അനീസ് മുഹമ്മദ്, പി.വി. സൈതലവി, പി.സി. ശിയാഹുൽ ഹഖ് പ്രദേശത്തെ ക്ലബ്ബ് പ്രവർത്തകരും പങ്കെടുത്തു