NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിൻ്റെ കൊടിമരജാഥയ്ക്ക് വളളിക്കുന്നിൽ സ്വീകരണം നൽകും: സ്വാഗതസംഘം രൂപവത്കരിച്ചു.

കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പതാകജാഥ സ്വാഗത സംഘ രൂപവത്കരണ യോഗം കർഷക സംഘം ജില്ലാ പ്രസിഡൻറ് പി. ജ്യോതിഭാസ് ഉദ്ഘാടനം ചെയ്യുന്നു.

വള്ളിക്കുന്ന് : തൃശ്ശൂരിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ്) ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമരജാഥ ഡിസംബർ 11 ന് രാവിലെ 9 ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.

വള്ളിക്കുന്ന് അത്താണിക്കൽ ആദ്യസ്വീകരണം നൽകും. സ്വീകരണ യോഗം വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗതസംഘം രൂപവത്കരിച്ചു. കർഷകസംഘം ജില്ലാ പ്രസിഡൻ്റ് പി. ജ്യോതിഭാസ് യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് എം.പി. ഇസ്മായിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ. നാരായണൻ, മത്തായി യോഹന്നാൻ, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ, ഇ. നരേന്ദ്രദേവ്, ടി. പ്രഭാകരൻ, പി. അശോകൻ, കെ.പി.മനോജ്, ഇ. പ്രഭാകരൻ, കെ.മനോജ് കുമാർ, കായമ്പടം വേലായുധൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : വി.പി. സോമസുന്ദരൻ (ചെയർ) മത്തായി യോഹന്നാൻ (ജന. കൺ)

Leave a Reply

Your email address will not be published. Required fields are marked *