NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രണയം നടിച്ച് 16 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പതിനാറ് വയസുകാരിയെ സ്നേഹം നടിച്ച് വശത്താക്കിയ ശേഷം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.ആലപ്പുഴ കണ്ടല്ലൂർ വില്ലേജിൽ പുതിയ വിളയിൽ കണ്ടല്ലൂർ സ്വദേശി അച്ചു (26) ആണ് പിടിയിലായത്. കഴിഞ്ഞ 23ന് ആണ് കേസിനാസ്പദമായി സംഭവം നടന്നത്.

കായംകുളത്തു നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പിന്നീട് തമിഴ്നാട്ടിലേക്ക് കടന്നു. സേലത്തുള്ള ബന്ധുവീട്ടിൽ താമസിപ്പിച്ചാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയുന്നു.

തുടര്‍ന്ന് കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കായംകുളം ഡി. വൈ. എസ്. പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സി. ഐ. മുഹമ്മദ് ഷാഫി, എസ്. ഐ. ഷാഹിന, പോലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാർ, ഫിറോസ്, റെജി, പ്രദീപ്, സബീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.