NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം സമാപിച്ചു.

1 min read

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം റിഥം 2K22 സമാപിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സി.പി. സുഹ്റാബി നിർവ്വഹിച്ചു. പട്ടുറുമാൽ ഫെയിം മെഹറിൻ മുഖ്യാതിഥിയായിരുന്നു.പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.

ഇരുവഴിഞ്ഞി പുഴയുടെ കുത്തൊഴുക്കിൽപ്പെട്ട നാല് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയ വിദ്യാലയത്തിലെ കെ.കെ. ഉസ്മാൻ കൊടിയത്തൂരിനെയും ശാസ്ത്ര ഗവേഷണ മികവിന്റെ അംഗീകരമായ വേൾഡ് സയന്റിഫിക് ഇൻഡക്സിൽ ഇടം നേടിയ വിദ്യാലയത്തിലെ ഡോ: ടി.പി റാഷിദിനെയും ആദരിച്ചു.

പ്രധാനധ്യാപകൻ ടി. അബ്ദു റഷീദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ടി.സി അബ്ദുൽ നാസർ, കെ.ഇബ്രാഹീം, പി. ഷഹീദ , യു.ടി.അബൂബക്കർ ,ടി.വി റുഖിയ, എം. സുഹൈൽ, ടി. മമ്മദ് എന്നിവർ പ്രസംഗിച്ചു.

ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ 73 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ യഥാക്രമം ബ്ലൂ ഹൗസ്, യെല്ലോ ഹൗസ്, റെഡ് ഹൗസ് എന്നിവർ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികളായ മുഴുവൻ പ്രതിഭകൾക്കും സർട്ടിഫിക്കറ്റ് വിതരണം നടത്തി.

Leave a Reply

Your email address will not be published.