പരപ്പനങ്ങാടിയിൽ പ്രവാചക പ്രകീർത്തന ജാഥ സംഘടിപ്പിച്ചു
1 min read
തഅ'ലീം പരപ്പനങ്ങാടി, കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ നടന്ന പ്രവാചക പ്രകീർത്തന ജാഥ

പരപ്പനങ്ങാടി: പ്രവാചകൻ മുഹമ്മദ് നബിയുടെ 1497-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തഅ’ലീം പരപ്പനങ്ങാടി, കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ പ്രകീര്‍ത്തന കാവ്യങ്ങള്‍, തിരുനബി സ്‌നേഹ പ്രഭാഷണം, അറബന, ദഫ് മേളങ്ങള്‍, സ്‌കൗട്ട് പരേഡുകള്‍, ഫ്‌ളവര്‍ ഷോ, ഫ്‌ളാഗ്-പ്ലക്കാര്‍ഡ് ഡിസ്‌പ്ലേ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളുടെ അകമ്പടിയോടെ പ്രവാചക പ്രകീർത്തന ജാഥ നടന്നു.
ഊരകം അബദുറഹിമാൻ സഖാഫി, സൈനുദ്ധീൻ സഖാഫി,ജുബൈർ താനൂർ, മുജീബ് മിസ്ബാഹി, ബഷീർ സഖാഫി, ശരീഫ് സഅദി, യഹ് യ സഖാഫി,റഹൂഫ് നുസ്രി എന്നിവർ സംബന്ധിച്ചു.