പരപ്പനങ്ങാടിയിൽ യുവാവ് ട്രയിൻ തട്ടി മരിച്ചു


പരപ്പനങ്ങാടിക്കും ചെട്ടിപ്പടിക്കും ഇടയിൽ കൊടപ്പാളി മോഡേൺ ബേക്കറിയുടെ അടുത്ത് യുവാവ് ഗുഡ്സ് ട്രയിൻ തട്ടി മരണപ്പെട്ടു.
പരപ്പനങ്ങാടി കൊടപ്പാളി പൂവത്താൻകുന്ന് പ്രദീപ് കുമാർ (48) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.
ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരപ്പനങ്ങാടി പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.