NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നഹാസ് ആശുപത്രിയിൽ സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പ്.

പരപ്പനങ്ങാടി:  മുഹമ്മദ് നഹ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുമായി സഹകരിച്ച് നഹാസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മാമോഗ്രാം ടെസ്റ്റ് നടത്തുന്നു.
 പരപ്പനങ്ങാടി നഗരസഭയിൽ സ്തനാർബുദ രോഗികൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് നഗരസഭയിലെ മുഴുവൻ സ്ത്രീകൾക്കും സ്ക്രീനിംഗ് നടത്തി ആവശ്യമായവർക്ക് തികച്ചും സൗജന്യമായി ഈ സേവനം ലഭ്യമാക്കുന്നത്.
സ്തനാർബുദ രോഗികളുടെ എണ്ണം വർഷം തോറും കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസം ആചരിച്ച് വരുന്നു. ഇതിൻ്റെ ഭാഗമായാണ് നഹാസ് സൗജന്വസ്തനാർബുദ നിർണയത്തിന് സൗകര്യമൊരുക്കുന്നത്
സൗജന്യ സ്ക്രീനിംഗ് ഫോം നഹാസ് ഹോസ്പിറ്റലിൽ നിന്ന് നേരിട്ടോ,
അല്ലെങ്കിൽ
8606410922 എന്ന നമ്പറിലേക്ക് “1” എന്ന് വാട്ട്സ് ആപ്പ് മെസേജ് അയക്കുമ്പോളും ലഭിക്കും.
ഈ ഫോം പൂരിപ്പിച്ച് ഒക്ടോബർ 15 നകം നഹാസ് ഹോസ്പിറ്റൽ റിസപ്ഷനിൽ എത്തിക്കണം.
സ്തനാർബുദം കണ്ടെത്താൻ സഹായിക്കുന്ന മാമോഗ്രാം സ്തനങ്ങളിലെ വ്യതിയാനങ്ങളെല്ലാം കണ്ടുപിടിക്കാൻ കഴിയും. മാത്രമല്ല മാമോഗ്രാം ചെയ്യുന്നതിലൂടെ ക്യാൻസർ സാധ്യതകളും കണ്ടെത്താം.
രക്തബന്ധമുള്ളവരിൽ സ്തനാർബുദം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ നേരത്തെ തന്നെ മാമോഗ്രാം ചെയ്ത് തുടങ്ങാമെന്നും മുഹമ്മദ് നഹ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നഹാസ് ആശുപത്രി എം.ഡി. ഡോ.അബ്ദുൾ മുനീർ, മാനേജിങ് ട്രസ്റ്റി മുഹമ്മദ് സലീം, സെക്രട്ടറി അഹമ്മദ് അഷ്റഫ്, ട്രഷറർ സി.പി. സക്കറിയ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published.