മക്ക – മദീന ഹൈവേയിൽ വാഹനാപകടം; പറമ്പിൽ പീടിക സ്വദേശികളായ ദമ്പതികളും മകളും മരിച്ചു
1 min read

മക്ക – മദീന ഹൈവേയിൽ വാഹനാപകടത്തി പറമ്പിൽ പീടിക സ്വദേശികളായ ദമ്പതികളും മകളും മരിച്ചു. മദീന സന്ദര്‍ശനം കഴിഞ്ഞ് തായിഫിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ട് മൂന്ന് പേര്‍ മരിച്ചത്. പെരുവള്ളൂർ പറമ്പില്‍പീടിക ചാത്രത്തൊടി സ്വദേശി നാറാംചുള്ളി അബ്ദുറസാഖ് തൊണ്ടികോടൻ (49), ഭാര്യ ഫാസില കുറ്റാരി’ മകള്‍ ഫാത്തിമ എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മയ്യിത്ത് ഖുലൈഫ ഹോസ്പിറ്റലിൽ മോർച്ചറിയിലാണ്. മകളുടെ മയ്യിത്ത് മദീനയിലാണ്. ദമ്പതികൾ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അപകടത്തിൽ രക്ഷപെട്ട ഒരു മകൾ മദീനയിൽ ഒരു നഴ്സിന്റെ സംരക്ഷണയിലായിരുന്നു. മക്ക-മദീന ഹൈവേയില്‍ മദീനയില്‍നിന്ന് 140 കി.മീ അകലെ അംനയെന്ന സ്ഥലത്താണ് അപകടം. ഒരു മകള്‍ ആശുപത്രയിലാണ്. വർഷങ്ങളായി ഫാമിലി സഹിതം തായിഫിലുള്ള റസാഖിന്‍റെ മൂത്ത മകന്‍ റയാന്‍ നാട്ടില്‍ പഠിക്കുകയാണ്. തായിഫ് അല്‍ഗാംദി മൊത്തവ്യാപാര കേന്ദ്രത്തിലെ അക്കൗണ്ട്സി ലായിരുന്നു റസാഖിന് ജോലി.