ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു


ഇടുക്കി: ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു. നെടുങ്കണ്ടം പാറത്തോട്ടിൽ പാറത്തോട് കോളനി സ്വദേശി സന്തോഷ് ആണ് മരിച്ചത്.
രാവിലെ ആറ് മണിയോടെ അമിതമായി ഛർദിച്ചതിനെ തുടർന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
കല്ലുപാലം വിജയ മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് സന്തോഷ്.