രാഷ്ട്രപതി സ്ഥാനം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബിജെപിയുടെ പരിഗണനയില്‍


രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ പേര് ഉയര്‍ന്നിരിക്കുന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഒരവസരം കൂടി നല്‍കില്ലെന്നാണ് സൂചന. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെയാണ് ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടിന്റെ പേരും പരിഗണനാ ലിസ്റ്റില്‍ ഉണ്ട്.
ആദിവാസി മേഖലയില്‍ നിന്നുള്ള വനിതാ നേതാക്കളായ ഛത്തീസ്ഗഢ് ഗവര്‍ണര്‍ അനുസുയി ഉയികേ, മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നിവരും പരിഗണനയിലുണ്ട്.
ആരിഫ് മുഹമ്മദ് ഖാന്റെയും താവര്‍ചന്ദ് ഗെഹ്ലോട്ടിന്റെയും പേരുകള്‍ ഉപരാഷ്ട്രപതി സ്ഥാനത്തിനായും പരിഗണനയിലുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ചേര്‍ന്ന് ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള നീക്കമാണ് നടക്കുന്നത്.