കുപ്രസിദ്ധ മോഷ്ടാവ് ഹാരിസ് ചാണ്ടിപരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ


നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചാണ്ടി, കടുക്ക ഷാജി എന്നീ പേരുകളിൽ അറിയപ്പെടുന്ന പരപ്പനങ്ങാടി പുതിയ കടപ്പുറം സ്വദേശി നരിക്കോടൻ ഹാരിസ് എന്നയാളെ പോലീസ് പിടികൂടി.
താനൂർ ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘമാണ് ഇയാളെ സാഹസികമായി പിടികൂടിയത്.
പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലത്തിങ്ങലിൽ നിന്നും പൾസർ ബൈക്ക് മോഷ്ടിച്ചതും അമ്പാടിനഗറിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളിയുടെ 15000 രൂപ വിലയുള്ള മൊബൈൽഫോണും, പണവും മോഷണം നടത്തിയതിനുമുള്ള കേസിൽ പരപ്പനങ്ങാടി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
തുടർന്ന് പ്രതിക്കായി നിരവധി സ്ഥലങ്ങളിലെ സി.സി.ടി.വി പരിശോധിച്ചും നിരവധിയാളുകളെ കണ്ട് ചോദ്യം ചെയ്തും അന്വേഷണം നടത്തുന്നതിനിടെ മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘങ്ങളായ കെ. സലേഷ്, എം.പി. സബറുദ്ദീൻ, വി.സി . ജിനേഷ്, കെ. അഭിമന്യൂ, എ.ഒ. വിപിൻ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.