NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി ബി.ഇ.എം. സ്കൂളിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു..

 

പരപ്പനങ്ങാടി : ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളവേദിയുടെ നേതൃത്വത്തില്‍ ”സ്ത്രീ സ്വത്വം” എന്ന പേരിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. നഗരസഭാ ഉപാധ്യക്ഷ കെ. ഷഹർബാൻ ഉദ്ഘാടനം ചെയ്തു.

മദര്‍ പി.ടി.എ പ്രസിഡന്റ് നിഷിലി അധ്യക്ഷത വഹിച്ചു. കവയത്രി വിജിഷ വിജയൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ബിന്ധ്യ മേരി ജോണ്‍ ആമുഖ പ്രഭാഷണം നടത്തി. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പഖ്യാപനം കൗൺസിലർ തുടിശേരി കാര്‍ത്തികേയന്‍ നിർവഹിച്ചു.

സി.ഡി.എസ്‌. ചെയര്‍പേഴ്‌സണ്‍ പി.പി.സുഹറാബി, റിട്ട. എസ്‌.ഐ വിമല ദേവി, അഡ്വ. കൃപാലിനി, മാധ്യമ പ്രവർത്തക സ്മിത അത്തോളി, വിജിഷ വിജയന്‍, ഷഹര്‍ബാന്‍ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചരിത്ര ചിത്ര പ്രദർശനം, ഫ്ലേഷ് മോബ്, സംവാദം എന്നിവയും നടന്നു. പ്രിൻസിപ്പൾ ബിന്ധ്യ മേരി ജോൺ, പി.ടി.എ. പ്രസിഡന്റ് നൗഫൽ ഇല്ലിയൻ എന്നിവർ നേത്യത്വം നൽകി.

എച്ച്‌.എം. റെനീറ്റ ഷെറിന ശെല്‍വരാജ്, സജീഷ് (എച്ച്.എം.ബി.ഇ.എം.എൽ.പി ) എന്നിവർ പ്രസംഗിച്ചു. കെ. സുഭാഷ്‌ ആബേല്‍ സ്വാഗതവും ആമിന ഷിഫ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.