കെ.എസ്.ആര്‍.ടി.സി നിരക്കിളവ് പിന്‍വലിച്ചു, പഴയ നിരക്ക് പ്രാബല്യത്തില്‍

പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരക്കിളവ് പിന്‍വലിച്ച് കെഎസ്ആര്‍ടിസി. വോള്‍വോ,സൂപ്പര്‍ എക്സ്പ്രസ്, എകസ്പ്രസ് ടിക്കറ്റുകള്‍ക്ക് ഇനി മുതല്‍ പഴയ നിരക്ക് തന്നെ നല്‍കണം. ഇന്ന് മുതല്‍ പഴയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
കോവിഡ് സമയത്ത് 30 ശതമാനം ഇളവായിരുന്നു ഏര്‍പ്പെടുത്തിയത്. സര്‍വീസുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് മാറുന്നതിനാലാണ് നിരക്കിളവ് പിന്‍വലിക്കുന്നത്. ഓര്‍ഡിനറി ബസുകളില്‍ നിരക്കിളവ് നടപ്പാക്കിയിരുന്നില്ലെങ്കിലും വോള്‍വോ,സൂപ്പര്‍ എക്സ്പ്രസ്, എകസ്പ്രസ് ബസുകളില്‍ നിരക്ക് കുറയ്ക്കുകയായിരുന്നു.
നോണ്‍ എസി ലോ ഫ്‌ളോര്‍ ബസിലെനിരക്കും ഓര്‍ഡിനറി സിറ്റി ബസിന്റേതിന് സമാനമാക്കി കുറച്ചിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായതോടെയാണ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.