മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍


ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് പിന്നാലെ മുസ്ലിം ലീഗിന്റെ പ്രത്യേക ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു. യോഗത്തില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു.
നേരത്തെ ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല താത്കാലികമായി നിര്‍വഹിച്ചിരുന്നത് സാദിഖലി തങ്ങളായിരുന്നു. ഈ ഒരു സാഹചര്യത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി തിരഞ്ഞെടുക്കുക എന്ന ചടങ്ങ് മാത്രമേ അവശേഷിച്ചിരുന്നുള്ളു.
സാദിഖലി തങ്ങളെ ആലിംഗനം ചെയ്ത് പുതിയ പദവിയിലേക്ക് സ്വീകരിച്ച ഖാദര്‍ മൊയ്തീന്‍ എല്ലാവരുടെയും പിന്തുണ സാദിഖലി തങ്ങള്‍ക്ക് വേണമെന്നും അഭ്യര്‍ഥിച്ചു. പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു. ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങള്‍ ആയിരുന്നു.മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റുമാണു സാദിഖലി ശിഹാബ് തങ്ങള്‍.