ചിറമംഗലം – പൂരപ്പുഴ റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി


നേരത്തെ രണ്ട് കോടി രൂപ ഈ റോഡിന്റെ നവീകരണത്തിനായി അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ഉത്തരവ് ലഭ്യമാക്കിയിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2.50 കോടി രൂപ ഈ ഭാഗം റബറൈസ് ചെയ്തു നവീകരിക്കുന്നതിനും, ഡ്രൈനേജ് നിർമ്മിക്കുന്നതിനും വേണ്ടി അനുവദിച്ചിരിന്നെങ്കിലും, ഭരണം മാറിയപ്പോൾ ഈ തുക ഊരാലുങ്ങൾ സോസൈറ്റിക്ക് നൽകുന്നതിന് വേണ്ടി എസ്റ്റിമേറ്റ് റിവൈസ് ചെയ്യാൻ തീരുമാനിക്കുകയും, എന്നാൽ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകുകയും ചെയ്തതിനാലാണ് പ്രവർത്തി ആരംഭിക്കുന്നത് വൈകിയതെന്നും അബ്ദുറബ്ബ് പറഞ്ഞു.
ടെണ്ടർ ഓപ്പൺ ചെയ്ത ഉടനെ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും, മലബാർ പ്ലസ് കമ്പനി അധികൃതരെയും ബന്ധപ്പെടുകയും അടിയന്തിരമായി പ്രവർത്തി ആരംഭിക്കാൻ നിർദ്ദേശം നൽകിയതായും എം.എൽ.എ. അറിയിച്ചു.