NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആറ്റിങ്ങലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ദേശീയപാതയിൽ ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.  ആറ്റിങ്ങൽ അവനവൻ ചേരി തച്ചൂർ കുന്ന് ഷീജാ നിവാസിൽ വിശാലാണ് [18] മരിച്ചത്. വിശാലിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ആറ്റിങ്ങൽ സ്വദേശി ആസിഫിനെ [20] ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോരാണി മാമത്തിന് സമീപം ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം നടന്ന് . ആലപ്പുഴയിൽ നിന്നും ടയറുമായി വരുകയായിരുന്നു ലോറി. കഴക്കൂട്ടം മറീന കോളേങിലെ ബി.ബി.എ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

എതിർ ദിശയിൽ നിന്ന് വന്ന ബൊലേറോ ജീപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പിന്നാലെ വന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. അൽപദൂരം ലോറി ബൈക്കുമായി ഉരസി നീങ്ങിയതോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന.
ലോറി ഡ്രൈവർ ക്യാബിനിൽ നിന്ന് ഇറങ്ങിയോടി. നാട്ടുകാർ അറിയിച്ചതനുസരിച്ച് കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും ആറ്റിങ്ങൽ പോലീസും എത്തിയാണ് തീയണച്ചത്.

തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീപിടിച്ച വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്തു. ബൈക്കും  ലോറിയും അതിലുണ്ടായിരുന്ന ടയറുകളും കത്തിയമർന്നു. ലോറിയിൽ ഉണ്ടായിരുന്നവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *