ഉക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കേരളത്തിലെത്തി.


ഉക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് ഉച്ചയോടെയാണ് 11 വിദ്യാര്‍ത്ഥികള്‍ എത്തിയത്. നാല് പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും എത്തി.
ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്നലെയാണ് ഇവര്‍ മുംബൈയില്‍ എത്തിയത്. വിമാനത്താവളത്തില്‍ മന്ത്രി പി. രാജീവ്, അന്‍വര്‍ സാദത്ത് എം.എല്‍.എ, റോജി എം. ജോണ്‍ എം.എല്‍.എ എന്നിവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ എത്തി.
തിരികെ നാട്ടില്‍ എത്താന്‍ സഹായിച്ചതിന് പ്രധാനമന്ത്രിയ്ക്കുംമുഖ്യമന്ത്രിക്കും വിദ്യാര്‍ത്ഥികള്‍ നന്ദി അറിയിച്ചു. മുബൈയില്‍ എത്തിയത് മുതലുള്ള ചെലവുകള്‍ എല്ലാം സര്‍ക്കാര്‍ വഹിച്ചുവെന്നും കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഇടപെടലുകള്‍ മികച്ചതായിരുന്നു എന്നും അവര്‍ പറഞ്ഞു.
ഇനിയും നിരവധി വിദ്യാര്‍ത്ഥികള്‍ ഉക്രൈനില്‍ കുടുങ്ങി കിടക്കുകയാണ്. അവരെയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണം എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.