NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തൃശൂരില്‍ അധ്യാപകരെ കോളജില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥി സമരം;

തൃശൂരില്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകരെ കോളജിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികളുടെ സമരം. തൃശൂര്‍ അരണാട്ടുകരയിലെ സ്‌കൂള്‍ ഓഫ് ഡ്രാമയിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിവരെ അധ്യാപകരെ പൂട്ടിയിട്ടിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ തുറന്ന് വിട്ടത്. ഒരു അധ്യാപിക അടക്കം അഞ്ച് അധ്യാപകരെയാണ് വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ടത്. മൂന്ന് മാസം മുമ്പ് വിസിറ്റിങ് ഫാക്കല്‍റ്റിയായി കോളജില്‍ എത്തിയ രാജാ വാരിയര്‍ അധ്യാപകനാണ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി അധ്യാപകനെതിരെ വകുപ്പ് മേധാവിയോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികളേയും, കോളജ് അധ്യാപകരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *