പോലീസിനെ കണ്ട് പ്രതി കടലുണ്ടിപുഴയില്‍ ചാടി; സാഹസികമായി പിടികൂടി പരപ്പനങ്ങാടി പോലീസ്


പരപ്പനങ്ങാടി : പോലീസിനെ കണ്ട് രക്ഷപെടാൻ കടലുണ്ടിപുഴയില്‍ ചാടിയ പ്രതിയെ പരപ്പനങ്ങാടി പോലീസ് സാഹസികമായി പിടികൂടി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും വള്ളിക്കുന്ന് കച്ചേരിക്കുന്നിൽ വാടകക്ക് താമസിക്കുന്ന ഇസ്മായിൽ (26) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വള്ളിക്കുന്നിൽ യുവതിയുടെ സ്കൂട്ടർ കത്തിച്ച കേസിൽ പ്രതിയാണ് ഇയാൾ. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. പോലീസിനെ കണ്ട ഇയാൾകടലുണ്ടിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ഏറെഅപകടം പിടിച്ചപുഴ ഈ അഴിമുഖത്തെ ഒരുപാറക്കല്ലിൽ പിടിച്ചു നിന്നയാളെ അതിസാഹസികമായാണ് പോലീസ് രക്ഷപ്പെടുത്തി വലയിലാക്കിയത്.
ഏറെ നേരം ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയ ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അനുനയിപ്പിച്ചാണ് കരക്കെത്തിച്ചത്. ഇയാളെ രക്ഷപ്പെടുത്താൻ പോലീസ് ഫയർഫോഴ്സിനെ വിവരമറിയിച്ചുവെങ്കിലും ഫയർഫോഴ്സ് എത്തുന്നതിന് മുന്നതന്നെ ഇയാളെ പിടികൂടുകയായിരുന്നു.
പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ്, എസ.ഐ. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ പുഴയിൽചാടിയ വിവരമറിഞ്ഞ് വൻജനക്കൂട്ടമാണ് പാലത്തിലും പരിസരത്തും തടിച്ചുകൂടി.
വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ ബുഷറ കാട്ടുങ്ങൽ പറമ്പിന്റെ വീട്ട് മുറ്റ് നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് കഴിഞ്ഞ ദിവസം ഇയാൾ പെട്രോളൊഴിച്ച് കത്തിച്ചത്. പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.