ചികിത്സ പൂർണ്ണമാക്കാതെ സ്നേഹ യാത്രയായി.


പരപ്പനങ്ങാടി : സുമനസുകളുടെ കാരുണ്യ ഹസ്തം സ്വീകരിച്ചു ജീവിതം തിരിച്ചുപിടിക്കാൻ കൊതിച്ച സഹോദരങ്ങളിൽ ഒരാൾ യാത്രയായി. പാൻക്രിയാസ് അസുഖം ബാധിച്ചു കോയമ്പത്തൂർ കോവൈ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പരപ്പനങ്ങാടി കോവിലകം റോഡ് കുറുങ്ങോടത്തിൽ സദാശിവൻ വിജയലക്ഷ്മി ദമ്പതികളുടെ രണ്ടു മക്കളിൽ ഒരാളായ സ്നേഹ (21) യാണ് ചികിത്സ പൂർണ്ണമാക്കാതെ യാത്രയായത്. .
വൃക്ക രോഗത്തോടൊപ്പം പാൻക്രിയാസ് രോഗവും പിടിപെട്ടുരണ്ടു കണ്ണുകളുടെ കാഴ്ചയും സ്നേഹക്കു നഷ്ടപ്പെട്ടിരുന്നു.
വൃക്കയും പാൻക്രിയാസും മാറ്റി വെച്ചാൽ കാഴ്ച തിരിച്ചു കിട്ടുമെന്ന് വിദഗ്ഗ്ദ്ധ ഡോക്ടർമാരുടെ നിർദ്ദേശത്തെതുടർന്ന് ചികിത്സക്കായി പണം സ്വരൂപിക്കുന്നതിന് ഒരു സഹായ നിധി കമ്മറ്റിക്കു രൂപം നൽകിയിരുന്നു. ഏകദേശം ഒരു കോടി രൂപയാണ് സ്നേഹക്കും സായൂജ് നുമായി പാൻക്രിയാസ്, വൃക്ക മാറ്റി വെക്കുന്നതിനു വേണ്ടി ചെലവ് കണക്കാക്കിയിരുന്നത്. ഈ പണം സ്വരൂപിക്കുന്നതിനിടയാണ് ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസിനു വിധേയമാക്കപ്പെട്ട സ്നേഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്നേഹയുടെ മൃതതേഹം രാവിലെ ഏഴുമണിയോടെ കോവിലകം റോഡിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അനിയൻ സായൂജ് പാൻക്രിയാസ്ര രോഗംപിടിപെട്ടു നേരത്തെ ചികിത്സയിലായിരുന്നു. ആദ്യ ഘട്ടത്തിൽ നടക്കാൻ പോലുമാകാതെ മിക്ക ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ, പിന്നീട് ആയുർവേദ ചികിത്സയിലൂടെ നടക്കാൻ കഴിഞ്ഞു. നെടുവ ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്.