NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വഴിത്തർക്കം; എടവണ്ണയിൽ യുവാവിനെ തീകൊളുത്തി ക്കൊന്നു

എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു.

മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതക ത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു.

ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർക്കം മൂലം യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് വിവരം. അയൽവാസിയായ യുവതിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ദേഹത്തേക്ക് സ്ത്രീ എന്തോ ഒഴിക്കുന്നതായി കണ്ടെന്നും പിന്നീട് തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഹോട്ടൽ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് വഴക്ക് മൂർച്ഛിച്ചതിനെ തുടർന്ന് അയൽവാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുക യായിരുന്നു.

തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നതാണ് ബന്ധുക്കൾ നിലപാട് അറിയിച്ചത്. ഇതേ തുടർന്ന് മൃതദേഹം സംഭവസ്ഥലത്ത് തന്നെ കിടത്തിയിരിക്കുകയാണ്.

 

Leave a Reply

Your email address will not be published.