സ്നേഹക്കും സായൂജിനും ഇനിയും ജീവിക്കണം ; സുമനസ്സുകളുടെ സഹായംതേടി ഒരുകുടുംബം.
1 min read

പരപ്പനങ്ങാടി : ജീവിച്ചുതുടങ്ങും മുമ്പേ വ്യത്യസ്ത രോഗങ്ങളുടെ പിടിയിലായ ഒരു വീട്ടിലെ രണ്ടു മക്കളും ചികിത്സക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. നെടുവ കോവിലകം റോഡ് കുറുങ്ങോടത്തിൽ സദാശിവൻ-വിജയലക്ഷ്മി ദമ്പതികളുടെ മക്കളായ സ്നേഹക്കും സായൂജിനുമാണ് പാൻക്രിയാസ് രോഗം പിടിപെട്ടു ചികിത്സയിൽ കഴിയുന്നത്.
സ്നേഹക്ക് വൃക്കരോഗത്തോടൊപ്പം പാൻക്രിയാസ് രോഗവും പിടിപെട്ടു രണ്ടു കണ്ണുകളുടെ കാഴ്ചയും നഷ്ടപെട്ടു. വൃക്കയും പാൻക്രിയാസും മാറ്റി വെച്ചാൽ കാഴ്ച തിരിച്ചു കിട്ടുമെന്നാണ് ചികിൽസിക്കുന്ന കോയമ്പത്തൂർ കോവെ മെഡിക്കൽ കോളേജിലെ വിദഗ്ഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായപെട്ടത്. അനിയൻ സായൂജിന് പാൻക്രിയാസും മാറ്റിവെക്കണം. രണ്ടുപേരുടെയും ചികിത്സക്കുമായി ഒരു കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
സായൂജ് ജന്മനാ അസുഖ ബാധിതനാണ്. ആദ്യ ഘട്ടത്തിൽ നടക്കാൻ പോലുമാകാതെ രാജ്യത്തെ ഒട്ടുമിക്ക ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ പിന്നീട് ആയുർവേദ ചികിത്സയിലൂടെ ഇപ്പോൾ നടക്കാനായി. പതിനേഴുകാരനായ സായൂജ് നെടുവ ഗവഃ ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
പ്ലസ്ടു വിദ്യാഭ്യാസത്തിനു ശേഷം ടി.ടി.സി പഠനംകൂടി പൂർത്തിയാക്കിയ ഇരുപത്തിഒന്നുകാരി സ്നേഹ പഠിപ്പിലും ഏറെ മിടുക്കിയാണ്. അതിനിടയിലാണ് കണ്ണിന്റെ കാഴ്ചയും നഷ്ടപെട്ടത്. ടൈൽസ് പണിക്കാരനായ സദാശിവൻ രണ്ടു മക്കളുടെയും ചികിത്സക്കായി ലക്ഷങ്ങളാണ് ഇതുവരെ ചെലവഴിച്ചത്. ആകെയുള്ള 10 സെന്റ് സ്ഥലവും കിടപ്പാടവും ഇപ്പോൾ പണയത്തിലാണ്.
മക്കളുടെ ചികിത്സാർത്ഥം പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ ഉസ്മാൻ ചെയർമാൻ ആയും കൗൺസിലർ സി. ജയദേവൻ കൺവീനറും, ഒ. ബാബു ട്രെഷറർ ആയുമുള്ള ഒരു ജനകീയ കമ്മറ്റിക്കു രൂപം നല്കിയിട്ടുണ്ട്.
ഇതിനായി പരപ്പനങ്ങാടി എസ്‌ബിഐ ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട് .