കുറ്റിപ്പുറത്ത് കടന്നല്‍ക്കുത്തേറ്റ ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്
മലപ്പുറം കുറ്റിപ്പുറത്ത് കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുസ്തഫ മുസ്ല്യാർ (45) ആണ് മരിച്ചത് (45) മരിച്ചത്. കടന്നല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഖബറിടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയവരാണ് കടന്നല്‍ ആക്രമണത്തിന് ഇരയായത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് കടന്നല്‍ക്കൂട്ടം ഇളകി വരികയായിരുന്നു. പ്രാര്‍ത്ഥിച്ചു കൊണ്ട് ഇരുന്നവര്‍ പ്രാണരക്ഷാര്‍ത്ഥം പള്ളിയിലേക്ക് ഓടിക്കയറി. പള്ളിയുടെ അകത്ത് പ്രാര്‍ത്ഥിച്ച് നിന്നവര്‍ക്കും ഇതോടെ കുത്തേറ്റു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയവേയാണ് മുസ്തഫ ഇന്ന് രാവിലെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് അഞ്ച് പേര്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
