NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സാറാ ജോസഫിന് ഓടക്കുഴൽ പുരസ്കാരം

2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. ബുധിനി എന്ന നോവലാണ് അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്‌ക്കാരത്തിനര്‍ഹമായത്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മഹാകവി ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്. 1968ല്‍ ജി ശങ്കരക്കുറുപ്പ് ജ്ഞാനപീഠ പുരസ്‌കാര തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവല്‍ക്കരിച്ചതാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്റ്.

ജി.ശങ്കരക്കുറുപ്പിന്‍റെ 44–ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് അവാര്‍ഡ് സമര്‍പ്പിക്കും. ഡോ. എം.ലീലാവതിയാണ് സാറാ ജോസഫിന് പുരസ്കാരം സമ്മാനിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *