തെരഞ്ഞെടുക്ക പ്പെട്ടതിന്റെ ഒന്നാം വാർഷികം; വിഷരഹിത പച്ചക്കറി കൃഷി പ്രോൽസാഹിപ്പിച്ച് നഗരസഭാ കൗൺസിലർ.


പരപ്പനങ്ങാടി: നഗരസഭലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു വിഷരഹിത പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുകയാണ് നഗരസഭാ കൗൺസിലർ.
പരപ്പനങ്ങാടി നഗരസഭാ ഡിവിഷൻ 21 കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി. നിസാർ അഹമ്മദാണ് വിഷരഹിത പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്നതിന് ഭാഗമായി കൃഷിഭവന്റെ സഹകരണത്തോടെ മുഴുവൻ വീടുകളിലും പച്ചക്കറി വിത്ത് എത്തിക്കുന്നത്.
പദ്ധതിയുടെ വിതരണോദ്ഘാടനം നഗരസഭ മുൻ അധ്യക്ഷ വി.വി. ജമീല ടീച്ചർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സി.ടി. അബ്ദുൽ നാസർ, പി.സി. ജാനകി, കെ.വി.പി. കുഞ്ഞിപ്പോക്കർകുട്ടി, പി.കെ. കുഞ്ഞുട്ടി, പി.വി. റെനീസ് മാസ്റ്റർ, പി.കെ. അബ്ദുസമദ് എന്നിവർ സംബന്ധിച്ചു.