NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാലിക്കറ്റ് സര്‍വകലാശാലാ കായിക വിഭാഗത്തിന് പുതിയ കെട്ടിടമുയരുന്നു; വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗത്തിനായുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാലാ സെനറ്റ് ഹൗസിന് സമീപം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് അഭിമുഖമായാണ് പുതിയ കെട്ടിടം ഉയരുക. രണ്ട് നിലയും സെല്ലാര്‍ ബ്ലോക്കുമടങ്ങുന്ന കെട്ടിടത്തിന് 5.35 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
കായികവകുപ്പിന്റെ ഓഫീസിനും ക്ലാസ് മുറികള്‍ക്കും പുറമെ വി.ഐ.പി. ഗാലറി സൗകര്യവുമുണ്ടാകും. ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ജോ. രജിസ്ട്രാര്‍ സി. ജ്യോതി കുമാര്‍, സര്‍വകലാശാലാ എന്‍ജിനീയര്‍ വി.ആര്‍. അനില്‍ കുമാര്‍, കായികവിഭാഗം അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ കെ.എല്‍. രഞ്ജിത്ത്, കെ.ടി. സഹീര്‍ ബാബു, അസി. എന്‍ജിനീയര്‍മാരായ പി. മുഹമ്മദ് സലീം, സി.എസ്. ആദര്‍ശ് തുടങ്ങിയവര്‍ പങ്കെടുത്തു.
18 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!