NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാച്ചടിയില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തുടങ്ങി.

തിരൂരങ്ങാടി: അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കാച്ചടിയില്‍ പുതിയ കെട്ടിടത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വെന്നിയൂരില്‍ പ്രവര്‍ത്തിച്ചുവന്ന ഹെല്‍ത്ത് സെന്റര്‍ ദേശീയപാത വികസനത്തെ തുടര്‍ന്ന് കാച്ചടിയില്‍ വാടകകെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനു സ്വന്തമായി സ്ഥലം കണ്ടെത്തനുള്ള ശ്രമത്തിലാണെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു. സി.പി സുഹ്‌റാബി അധ്യക്ഷത വഹിച്ചു.

സിപി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, വഹീദ ചെമ്പ, എം സുജിനി, കെ.ടി ബാബുരാജന്‍, സമീന മൂഴിക്കല്‍, സോന രതീഷ്. കെ കദിയാമു ടീച്ചര്‍, ശംസു മച്ചിങ്ങല്‍, ഉസ്മാന്‍ കാച്ചടി. സിപി ഗഫൂര്‍, രവി കൊന്നക്കല്‍, ഡോ അനൂപ്. ബബീഷ്, ഡോ: പ്രിയങ്ക, കുറുക്കന്‍ മൂസഹാജി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *