ഓട്ടോറിക്ഷയിൽ മദ്യക്കച്ചവടം; പ്രതി പരപ്പനങ്ങാടി പോലീസിൻ്റെ പിടിയിൽ

file

പരപ്പനങ്ങാടി: ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്നയാളെ പരപ്പനങ്ങാടി പോലീസ് പിടിക്കൂടി. ചെട്ടിപ്പടി ബീച്ച് സ്വദേശി കൊളക്കാടൻ മുജീബ് റഹ്മാനെയാണ് പിടികൂടിയത്.
പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് അടുത്ത് നിന്നാണ് ഇയാൾ അളവിൽ കവിഞ്ഞ മദ്യവുമായി പോലീസിൻ്റെ പിടിയിലായത്. സംഭവത്തിൽ കേസ്സെടുത്ത് പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
താനൂർ ഡി.വൈ.എസ്.പി.മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസ്, സ്ക്വോഡിലെ അംഗങ്ങളായ ആൽബിൻ, ജിതിൻ, വിപിൻ, ജിനീഷ്, സബറുദ്ധീൻ, അഭിമന്യു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇത്തരം മദ്യക്കച്ചവടക്കാരെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്ന് സി.ഐ. ഹണി കെ ദാസ് പറഞ്ഞു.