ട്രാക്കിലിരുന്ന് ഹെഡ്സെറ്റില്‍ പാട്ട് കേട്ട യുവാവ് ട്രെയിനിടിച്ച് മരിച്ചു
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്തെ റെയില്‍വെ ട്രാക്കിലിരുന്ന് ഹെഡ്സെറ്റില്‍ പാട്ട് കേട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ യുവാവ് ട്രയിന്‍ ഇടിച്ച് മരിച്ചു.
കാങ്ങാട്ടൂര്‍ അമ്പലപ്പടി വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ രാജേഷ് (26) ആണ് മരിച്ചത്.
കുറ്റിപ്പുറം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
