നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകൾ: പരിശോധന പുനരാരംഭിച്ചു
1 min read

പരപ്പനങ്ങാടി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിരോധിച്ച ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ പരിശോധന പരപ്പനങ്ങാടി നഗരസഭ പുനരാരംഭിച്ചു.
നഗരസഭാ പരിധിയിലെ വിവിധ ഹോൾസെയിൽ, റീട്ടെയിൽ സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ സർക്കാർ നിരോധിച്ച ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. നോട്ടീസ് നൽകി.
നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. രാജീവൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബൈജു, പി.പി.ഷമീർ എന്നിവർ പങ്കെടുത്തു.
ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി പി. പ്രശാന്ത് അറിയിച്ചു.