ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെ തേടി കാസർകോട് നിന്നും യുവതി തിരൂരങ്ങാടിയിൽ


തിരൂരങ്ങാടി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് കാസർകോട് സ്വദേശിനി തിരൂരങ്ങാടിയിലെത്തിയത്. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്നു.
യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയിൽ വരികയായിരുന്നു. യുവാവിന് ഭാര്യയും മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെ എത്തി. യുവതിയെ പിന്തിരിപ്പിച്ച് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.
യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ്. സാമ്പത്തിക ശേഷിയുള്ള യുവതിയിൽ നിന്നും യുവാവ് ബിസിനസിനെന്ന പേരിൽ പണം വാങ്ങിയതായും ബന്ധുക്കൾ പറയുന്നു. യുവതിയെ ഒടുവിൽ പൊലീസ് മഹിള മന്ദിരത്തിലാക്കിയിരിക്കുകയാണ്.