NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാസഞ്ചർ ട്രെയിനിൽ തോക്കുമായി രണ്ടു പേർ; പരപ്പനങ്ങാടിയിൽ പിടികൂടി പരിശോധന നടത്തി. കണ്ടെത്തിയത് കളിത്തോക്ക്…

പരപ്പനങ്ങാടി: ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ തോക്കുമായെത്തിയ രണ്ടുപേരെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പോലീസ് പൊക്കി.

ട്രെയിനിൽ തോക്കുമായി രണ്ടു പേർ വരുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇന്ന് വൈകുന്നേരം 6 മണിയോടയാണ് പരപ്പനങ്ങാടി പോലീസ് കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.

 

സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് പരിശോധിച്ചതിൽ തോക്ക് കണ്ടെത്തി. യഥാർത്ഥ തോക്കിനോട് സാമ്യമുള്ള കളിത്തോക്ക് ആണെന്ന് മനസിലായതിന്റെ അടിസ്ഥാനത്തിൽ യുവാക്കളെ വിട്ടയക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!