എവറസ്റ്റ് കൊടുമുടികയറാൻ പോയ മലയാളി വിദ്യാര്‍ഥി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു


വണ്ടൂര്‍: മലപ്പുറം – നേപ്പാളില്‍ എവറസ്റ്റ് കൊടുമുടികയറാൻ പോയ മലയാളി വിദ്യാര്‍ഥി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (19) ആണ് മരിച്ചത്.
മഞ്ചേരിയിലെ ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. പഠനവുമായി ബന്ധപ്പെട്ട് ഒന്നര മാസം മുമ്പാണ് മാസിന്‍ ഡൽഹിയിലേക്ക് പോയത്. തുടര്‍ന്ന് ഡൽഹിയിൽനിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുകയാണെന്ന് വിവരം ലഭിച്ചിരുന്നു.
വെള്ളിയാഴ്ച എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസം ഉണ്ടായി മരണപെട്ടതായി ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
പിതൃസഹോദരന്‍ നേപ്പാളിലേക്ക് പോയിട്ടുണ്ട്. മാസിനും കുടുംബവും പാണ്ടിയാടാണ് പുതിയ വീട് വെച്ച് താമസിക്കുന്നത്. മാതാവ്: സമീറ. സഹോദരി: ഷെസ.