ഗാന്ധിജയന്തി ദിനത്തിൽ പരപ്പനങ്ങാടിയിൽ വൃക്ഷ തൈകൾ നട്ടു
1 min read

പരപ്പനങ്ങാടി : രാജ്യത്തിന്റെ 75 -)o സ്വാതന്ത്ര്യത്തിന്റെ വാർഷികാഘോഷത്തിൽ ആസാദീ കാ അമൃത് മഹോത്സവ് എന്ന പേരിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ പരപ്പനങ്ങാടി നഗരസഭയിലെ ചാപ്പപ്പടി ഫിഷറീസ് ആശുപത്രിയിൽ നൂറോളം വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചു. നഗരസഭ ചെയർമാൻ എ. ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷ ശഹർബാനു അദ്ധ്യക്ഷത വഹിച്ചു.
പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ പരപ്പനങ്ങാടി സ്വദേശി അബ്ദുൽ റസാഖ് എന്ന കുഞ്ഞുമോനെ ചടങ്ങിൽ ആദരിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ പി.വി. മുസ്തഫ, സീനത്ത് ആലി ബാപ്പു, ഷാഹുൽ ഹമീദ്, കൗൺസിലർമാരായ അബ്ദുൽ റസാക്ക്, അസീസ് കൂളത്ത്, റംലത്ത്, ഫൗസിയ, ഫാത്തിമ, ബേബി അച്ചുതൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.രാജീവൻ, ഫിഷറീസ് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ആയിഷ, പൊതുപ്രവർത്തകരായ ഹംസ, ചേക്കാലി റസാക്ക് തുടങ്ങിയവർ പങ്കെടുത്തു.