പരപ്പനങ്ങാടിയില്‍ തെരുവ് നായയുടെ കടിയേറ്റ് നാലു വയസ്സുകാരൻ ആശുപത്രിയിൽ


പരപ്പനങ്ങാടി: തെരുവ് നായ ശല്യം രൂക്ഷമായ പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് നായയുടെ കടിയേറ്റു.
പുള്ളാടന്‍ റിഷാദിന്റെ മകന്‍ ഹംദൻ ആണ് തെരുവ് നായയുടെ കടിയേറ്റത്.
മുഖത്ത് ആഴത്തില്‍ കടിയേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരപ്പനങ്ങാടിയിൽ തെരുവ് നായ ശല്യം കാരണം ആളുകൾക്ക് പുറത്തിറങ്ങാൻ അവസ്ഥയാണ്.
പലരെയും ആക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്. പ്രഭാത സവാരിക്കിറങ്ങുന്നവർക്കും ഇവ ആളുകൾക്ക് ഭീഷണിയായിട്ടുണ്ട്. നായകളുടെ ശല്ല്യം കാരണം ജനങ്ങൾ ഭീതിയിലാണ്. ദിവസങ്ങൾക്ക് മുൻപ് നായകൾ ആടിനെ കടിച്ചു കൊന്നിരുന്നു. നായയുടെ കടിയേറ്റ്മൂന്നോളം പശുക്കളും ചത്തിരുന്നു. പലതവണ അതികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമില്ലെന്ന് നാട്ടുകാർ പറയുന്നു.