മമ്പുറം പാലത്തിൽ നിന്നും ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു : മരിച്ചത് എടരിക്കോട് സ്വദേശി


മമ്പുറം പാലത്തിൽ നിന്നും കഴിഞ്ഞ ദിവസം പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. എടരിക്കോട് സ്വദേശി രായിൻ മരക്കാർ വീട്ടിൽ മുജീബ് റഹ്മാൻ (49) ആണ് മരിച്ചത്.
ഇന്നലെ (ചൊവ്വ) വൈകുന്നേരം മമ്പുറം പഴയ പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടിയതായി യാത്രക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്.ഇന്നലെ രാത്രി തിരച്ചിൽ അവസാനിപ്പിച്ചത് ഇന്ന് രാവിലെ പുനരാരംഭിച്ചിരുന്നു.
ഇന്ന് ഉച്ചക്ക് 12 മണിയോടെ പാലത്തിൽ നിന്നും ഏതാനും മീറ്റർ അകലെ നിന്നാണ് കിട്ടിയത്.