നഗര തണ്ടാണിപ്പുഴ പാടശേഖരത്തിൽ മുണ്ടകൻ കൃഷി തുടങ്ങി


പരപ്പനങ്ങാടി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെയും നഗരത ണ്ടാണിപ്പുഴ പാട ശേഖര സമിതിയുടെയും ആഭിമുഖ്യത്തിൽ നെൽകൃഷിയ്ക്ക് തുടക്കമായി.
പാലത്തിങ്ങൽ നഗര തണ്ടാണിപ്പുഴ പാടശേഖരത്തിലെ 20 ഏക്കറിൽ ഉമ നെൽ വിത്തിറക്കി മുണ്ടകൻ കൃഷിയാണ് തുടങ്ങിയത്. ഞടീൽ ഉത്സവം നഗരസഭ ചെയർമാൻ എ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർ പേഴ്സൺ കെ. ഷഹർ ബാനു അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ പി.വി. മുസ്തഫ, സി നിസാർ അഹമ്മദ്, കൗൺസിലർമാരായ എ.വി. ഹസ്സൻ കോയ, അസീസ് കൂളത്ത്, കെ. കെ. റംലത്ത്, എഡി.സി. അംഗങ്ങളായ കെ.കെ മുസ്തഫ, സി. ടി. അബ്ദുൾ നാസർ, പാടശേഖര സമിതി പ്രസിഡന്റ് കെ. മുഹമ്മദ്, കൺവീനർ കെ.കെ. മുസ്തഫ അംഗങ്ങളായ എം.പി. ജിതേഷ്, വി. അബ്ദു തുടങ്ങിയവർ പങ്കെടുത്തു.