ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാ യിരുന്നയാൾ മരിച്ചു.


തിരൂരങ്ങാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പതിനാറുങ്ങൽ സ്വദേശി കുന്നത്ത് ദാസൻ (52) ആണ് മരിച്ചത്.
കഴിഞ്ഞ ആഗസ്ത് 31നാണ് അപകടമുണ്ടായത്. പിറ്റേ ദിവസം നടക്കുന്ന മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവ് വാങ്ങിക്കാൻ പതിനാറുങ്ങലിൽ നിന്നും പരപ്പനങ്ങാടി പോവുന്നവഴി മുരിക്കലിൽ വെച്ചാണ് അപകടമുണ്ടായത്.
ബസ്, ടിപ്പർ, സ്കൂട്ടറും കുട്ടിയിടിച്ച് ആണ് അപകടം. അപകടത്തിൽ സാരമായ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പിതാവ്: പരേതരായ കൊണ്ടാരൻ അമ്മ: താല
ഭാര്യ: ഉഷ
മക്കൾ : നിതിൻ ദാസ്, ജിതിൻ ദാസ്, ഹർഷ.
മരുമകൻ .അരുൺ ( കോഴിക്കോട്) സഹോദരങ്ങൾ: പരേതയായ ചാത്തു, രാമൻ, കാക്കി,കുഞ്ഞമ്മ, കമല, സുമതി, ബാബു.