NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പഠന പ്രവർത്തനത്തിന് നിർമ്മിച്ച വീഡിയോ : ആസ്ട്രേലിയ ബി.കെ. ഫൗണ്ടേഷൻ അംഗീകാരത്തിന് അർഹയായി നാലാം ക്ലാസുകാരി.

തിരൂരങ്ങാടി: പഠനത്തിനൊപ്പം മികച്ച പ്രവർത്തനങ്ങളും കാഴ്ച വെച്ച നാലാം ക്ലാസുകാരിക്ക് ആസ്ട്രേലിയയിലെ ബി.കെ. ഫൗണ്ടേഷൻ അവാർഡ് നൽകി. മമ്പുറം ജി.എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി റിഷാന ജിംഷയാണ് അവാർഡിനർഹയായ ആ കൊച്ചു മിടുക്കി.  റിഷാനയും പിതാവ് ബഷീറും ഒന്നിച്ചഭിനയിച്ച ഒന്നര മിനുട്ട് ദൈർഘ്യമുള്ള ഹൃസ്വ ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർഥികളിലെ ജീവകാരുണ്യ വിദ്യാഭ്യാസ മേഖലകളിലെ മികച്ച പ്രവർത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആസ്ട്രേലിയയിലെ ബി.കെ. ഫൗണ്ടേഷൻ റിഷാന ജിംഷയെ തേടിയെത്തിയത്. 25,000 രൂപയാണ് അവാർഡ് തുക.
കോവിഡ് കാലത്തെ സ്കൂളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ് ടീച്ചർ നൽകിയ പ്രവർത്തനങ്ങളിലാണ് സ്നേഹം, ദയ, കാരുണ്യം എന്ന സന്ദേശം നൽകുന്ന കൊച്ചു വീഡിയോ ഇവർ തയ്യാറാക്കിയിരുന്നത്. ഈ വീഡിയോയാണ് റിഷാനയെ അവാർഡിനർഹയാക്കിയത്. കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് റിഷാനക്ക് ലഭിച്ച ഈ അംഗീകാരത്തിൽ  സ്കൂളിനും അധ്യാപകർക്കും ഏറെ സന്തോഷവും അഭിമാനമുണ്ടെന്നും പ്രധാനാധ്യാപിക അനിത പറഞ്ഞു.
റിഷാനയും പിതാവ് ബഷീറും ഒന്നിച്ചഭിനയിച്ച വീഡിയോയിൽ നിന്നുള്ള രംഗം

റിഷാന ജിംഷയെ സ്കൂളിൽ ആദരിച്ചു.

തിരൂരങ്ങാടി: ആസ്ട്രേലിയയിലെ ബി.കെ. ഫൗണ്ടേഷന്റെ അവാർഡിന് അർഹയായ മമ്പുറം ജി.എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി റിഷാന ജിംഷയെ സ്കൂളിൽ ആദരിച്ചു. എ.ആർ.നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്ത് അലി അവാർഡ് ദാനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഹനീഫ് പഞ്ചായത്തംഗം ജൂസൈറ മൻസൂർ, പിടിഎ പ്രസിഡണ്ട് എൻ.കെ. ഹസ്സൻകുട്ടി, ഹെഡ്മിസ്ട്രസ് അനിത ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!