NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ക്ഷേത്രത്തിലെ മോഷണ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും ദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ മോഷണത്തിന് പിടിയിൽ

കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ മോഷണ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും ദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ മോഷണത്തിന്പിടിയിൽ. വഴിക്കടവ് തോരംകുന്നിലെ കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് എടക്കര ദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ ആഭരണങ്ങള്‍ മോഷണം പോയത്.നാല് ഭണ്ഡാരങ്ങളും ഓഫീസ് അലമാരയും കുത്തിത്തുറന്നായിരുന്നു മോഷണം. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയേക്കുറിച്ചുള്ള കൃത്യമായ സൂചന ലഭിച്ചത്.

നേരത്തെ നിരവധി മോഷണക്കേസുകളിലെ പ്രതിയായ സൈനുല്‍ ആബിദിനെ ഇതോടെ പൊലീസ് നിരീക്ഷണത്തിലാവുകയായിരുന്നു. നിലമ്പൂരിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ആഭരണം പണയം വയ്ക്കാനുള്ള ശ്രമമാണ് സൈനുല്‍ ആബിദിനെ കുടുക്കിയത്.
എടക്കര ടൌണില്‍ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിച്ചാത്തന്‍ കോവിലിലെ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. മലയോര മേഖലയിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ മോഷണങ്ങളെന്നാണ് പൊലീസ് വിശദമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *