ലോറി ഇടിച്ചു സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്


പരപ്പനങ്ങാടി: ലോറി ഇടിച്ചു സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പരപ്പനങ്ങാടി അയ്യപ്പങ്കാവിനടുത്തു ഇന്നലെ (തിങ്കൾ) രാത്രി 8 മണിയോടെയാണ് അപകടം. സൈക്കിൾ യാത്രക്കാരനായ മങ്ങാട്ടയിൽ രാമനാണ് (60) അപകടത്തിൽ പരിക്കേറ്റത്.
പൊന്നാനിയിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് മത്സ്യം കയറ്റി പോവുകയായിരുന്ന ലോറിയാണ് രാമനെ ഇടിച്ചു തെറിപ്പിച്ചത്.
ഗുരുതരമായി പരുക്കേറ്റ രാമനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. ഇപ്പോൾ വെന്റിലേറ്ററിൽ ആണ്. ലോറി ഡ്രൈവർ പൊന്നാനി സ്വദേശി പരപ്പനങ്ങാടി പോലീസിൽ ഹാജരായി.