ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ബുധനാഴ്ച മുതൽ പുതിയ ഇളവുകള്‍


തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകള്‍ സംബന്ധിച്ച് പുതിയ മാറ്റങ്ങളടങ്ങിയ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് കൈമാറും.റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും.
നാളെ ചേരുന്ന അവലോകന യോഗത്തിൽ റിപ്പോര്‍ട്ട് പരിശോധിച്ച് അന്തിമ തീരുമാനമുണ്ടാകും. നിലവിലുള്ള നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് പ്രധാന നിര്‍ദ്ദേശം.
സംസ്ഥാനത്ത് ടി പി ആര്‍ റേറ്റ് അനുസരിച്ച് പ്രാദേശിക അടച്ചിടലാണ് വേണ്ടെതെന്ന നിര്‍ദ്ദേശമാണ് സമിതി മുന്നോട്ടുവെയ്ക്കുന്നത്. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാനും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
രോഗവ്യാപനം താരതമ്യേന കുറഞ്ഞ സ്ഥലങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കാമെന്ന ശുപാർശയുമുണ്ട്. ഓണക്കാലം കൂടി കണക്കിലെടുത്ത് ഇളവുകള്‍ നല്‍കാനാണ് സാധ്യത.